തെക്കന്‍ കാശ്‌മീരിൽ മൂന്നിടങ്ങളില്‍ വെടിവയ്‌പ്പ്: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

തെക്കന്‍ കാശ്‌മീരിലെ മൂന്നിടങ്ങളില്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. എട്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശവാസികളായ രണ്ട് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഉന്നത ഭീകര നേതാക്കളടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. അനന്ത്നാഗിലെ പേത് ഡയല്‍ഗാമിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെ വരെയും വെടിവയ്‌പ്പ് തുടര്‍ന്നു.
ഷോപിയാനിലെ ദ്രാഗഡിലാണ് മറ്റൊരു ഏറ്റുമുട്ടല്‍ നടന്നത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചു നടത്തിയ വെടിവയ്‌പ്പിലാണ് ഏട്ടുപേര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനാണ് ആക്രമത്തിന് പിന്നിലെന്ന് സൈനിക വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha























