പ്രണയിക്കുമ്പോഴുള്ള ലൈംഗീകബന്ധം പീഡനമല്ലെന്ന് ബോംബൈ ഹൈക്കോടതി

പ്രണയിക്കുമ്പോഴുള്ള ലൈംഗീകബന്ധം പീഡനമല്ലെന്നാണ് ബോംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യോഗേഷ് പലേക്കറെന്ന യുവാവിനെ കീഴ്ക്കോടതി പ്രതിയാക്കിയിരുന്നു. ഈ വിധി വിധി റദ്ദാക്കിക്കൊണ്ടാണ് ബോംബൈ ഹൈക്കോടതിയുടെ ഗോവന്‍ ബ്രാഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യോഗേഷിന് വിചാരണക്കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ യോഗേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
യോഗേഷിന്റെ പരാതി കേട്ട കോടതി യോഗേഷും യുവതിയും തമ്മില്‍ അഗാധ പ്രണയത്തിലാണെന്ന കാര്യം പരിഗണിക്കാതെയാണ് കീഴ്ക്കോടതിയുടെ വിധിയെന്ന് നിരീക്ഷിച്ചു. ഇപ്പോഴും രണ്ടുപ്പേരും പ്രണയത്തിലാണെന്നും പരാതി നല്‍കിയതിന് ശേഷവും പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടരാന്‍ താത്പര്യം കാട്ടിയിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന് കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
യോഗേഷും യുവതിയും 2013ലാണ് പ്രണയത്തിലാകുന്നത്. ഈ സമയത്ത് ബന്ധുക്കളെ പരിചയപ്പെടുത്താനെന്നും പറഞ്ഞ് യോഗേഷ് യുവതിയെ വീട്ടിൽ വിളിച്ചുവരുത്തിയെങ്കിലും യോഗേഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അന്ന് രാത്രി ഇരുവരും യോഗേഷിന്റെ വീട്ടില്‍ കഴിയുകയും കിടക്ക പങ്കിടുകയും ചെയ്തിരുന്നു. ഇതിനുശേഷവും തമ്മില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതുകഴിഞ്ഞ് താഴ്‌ന്ന ജാതിക്കാരിയാണെന്ന് പറഞ്ഞ് യോഗേഷ് വിവാഹത്തിന് സമ്മതിക്കാത്തതോടെയാണ് പെണ്‍കുട്ടി പരാതിയുമായി കോടതിയിലെത്തുന്നത്.
https://www.facebook.com/Malayalivartha






















