Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

വാഹനാപകടങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്താനായി വാഹനം വാങ്ങുമ്പോള്‍ മൂന്നോ അഞ്ചോ വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും നല്‍കണമെന്ന് ശുപാര്‍ശ

03 APRIL 2018 10:59 AM IST
മലയാളി വാര്‍ത്ത

വാഹനാപകടങ്ങള്‍ മൂലം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിന്റെ മോശം നടത്തിപ്പ് കാരണം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ മൂന്നോ അഞ്ചോ വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും നല്‍കണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.
കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയും ഇന്‍ഷ്വറന്‍സ് പോളിസികള്‍ വാഹനങ്ങള്‍ വാങ്ങുമ്പോഴോ രജിസ്‌ട്രേഷന്‍ സമയത്തോ നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 കോടി വാഹനങ്ങളില്‍ ഏഴ് കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷ്വറന്‍സ് സുരക്ഷ ഉള്ളതെന്നാണ് ഇന്‍ഷ്വറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്ക്.

സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് നിരത്തുകളില്‍ ഓടുന്ന 50 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സില്ല. ഇവയിലാകട്ടെ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം നിരത്തിലിറക്കി പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴയും മൂന്ന് മാസം തടവും ശിക്ഷ കിട്ടാവുന്നതാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ അപകടത്തില്‍പെടുന്നയാള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്.

സമഗ്രമായ ഇന്‍ഷ്വറന്‍സ് കവറേജിനായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഈടാക്കുന്ന അതേ തുക തന്നെയാണ് അഞ്ച് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സിനായി ഇരുചക്രവാഹന ഉടമകള്‍ നല്‍കേണ്ടി വരിക. അതായത്, ഒരു വര്‍ഷം 720 രൂപ പ്രീമിയം അടയ്ക്കുന്ന ഇരുചക്ര വാഹന ഉടമകള്‍ അഞ്ച് വര്‍ഷത്തേക്ക് 3600 രൂപയാണ് പ്രീമിയം ഇനത്തില്‍ അടയ്‌ക്കേണ്ടി വരിക. ഇതാകട്ടെ ഒരു വര്‍ഷത്തെ സമഗ്ര ഇന്‍ഷ്വറന്‍സ് പോളിസിയെക്കാള്‍ അല്‍പം മാത്രമാണ് കൂടുതല്‍.
അതേസമയം, ഇതിനോട് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് എതിര്‍പ്പാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ വാഹന കമ്പനികള്‍ ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 15 വര്‍ഷത്തിലൊരിക്കലാണ് പുതുക്കുന്നത്. ഈ രീതി മാറ്റി വര്‍ഷം തോറും രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിയമം എന്തുകൊണ്ട് സര്‍ക്കാരിന് കൊണ്ടുവന്നൂടാ എന്നാണ് ഇന്‍ഷ്വറന്‍സ് കന്പനികള്‍ ചോദിക്കുന്നത്.

മാത്രമല്ല, കന്പനികള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് നല്‍കാമെന്ന് ചില ഇന്‍ഷ്വറന്‍സ് കന്പനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതിന് ആവശ്യക്കാരുണ്ടായില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (13 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends