വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്പോൾ തന്നെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാവുമോ ; അഹമ്മദ് പട്ടേൽ

അധികാരികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. സര്‍ക്കാര്‍ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന രീതി മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അഹ്മദ് പട്ടേല്‍ വ്യക്തമാക്കി. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്പോൾ തന്നെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാവുമോയെന്നും അഹമ്മദ് പട്ടേല്‍ ചോദിച്ചു.
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാറല്ല നടപടിയെടുക്കുകയെന്നും പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നീ സ്ഥാപനങ്ങളാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നാണ് തീരുമാനം.
https://www.facebook.com/Malayalivartha






















