പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കി പുറത്തിറക്കിയ പുസ്തകത്തില്‍ തന്റെ പേര് ചേര്‍ത്തത് അനുമതിയില്ലാതെയെന്ന് രാജേഷ് ജെയ്ന്‍, പുസ്തകത്തിനായി ഒന്നും ചെയ്തിട്ടില്ല, ഇക്കാര്യം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നും രാജേഷ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണങ്ങളെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകത്തിന്റെ പുറം ചട്ടയില്‍ തന്റെ പേരാണുള്ളതെങ്കിലും എഴുതിയത് താനല്ലെന്ന് രാജേഷ് ജയ്ന്‍. രാജേഷിന്റെ സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് എത്തിയപ്പോഴാണ് എഴുത്തുകാരന്റെ സ്ഥാനത്ത് രാജേഷ് തന്റെ പേര് കണ്ടതെന്നും ഇക്കാര്യം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നും അരുണ്‍ഷൂരു വെളിപ്പെടുത്തി.
'മന്‍ കി ബാത്: എ സോഷ്യല്‍ റവല്യൂഷന്‍ ഓണ്‍ റേഡിയോ' എന്ന പുസ്തകം അടുത്തിടെയാണ് പ്രകാശനം ചെയ്തത്. പ്രസംഗങ്ങള്‍ പുസ്തകമാക്കിയ ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനുമായി രാജേഷ് സഹകരിക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിനായി ഒരു ജോലിയും ചെയ്തിട്ടില്ല. എഴുത്തുകാരന്റെ സ്ഥാനത്ത് പേര് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടിരുന്നു. ചടങ്ങില്‍ പ്രസംഗിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് രാജേഷിനെ ക്ഷണിച്ചതെന്നും അരുണ്‍ ഷൂരി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സംഭവം വാര്‍ത്തയായതോടെ പല മാധ്യമങ്ങളും രാജേഷിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. അരുണ്‍ ഷൂരി പറഞ്ഞത് ശരിയാണെന്ന് അദ്ദേഹവും സമ്മതിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെയും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലും പുസ്തകത്തിന്റെ രചയിതാവായി തന്റെ പേര് ഇപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്. ആരാണ് എഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വക്താവ് ഫ്രാന്‍ക് നൊരോഹ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha






















