കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെയുള്ള കേസില്‍ വിധി ഇന്ന്

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരേ ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഇന്നു വിധി പറയും. മാര്‍ച്ച് 28നു കേസിന്റെ വിചാരണാ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു വിധി പ്രഖ്യാപിക്കുന്നത്. സല്‍മാന്‍ ഖാനെ കൂടാതെ, സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവര്‍ വിധി പ്രഖ്യാപന വേളയില്‍ കോടതിയിലുണ്ടാകും.
മുംബൈ വിമാനത്താവളത്തില്‍നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ സല്‍മാന്‍ ഖാന്‍ ഇന്നലെ ജോധ്പുരിലെത്തി. റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അബുദാബിയിലായിരുന്നു സല്‍മാന്‍. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജോധ്പുരിലെ കണ്‍കാണി വില്ലേജില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാന്‍ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സല്‍മാന്‍ ജോധ്പുരിലെത്തിയത്.
വന്യമൃഗ സംരക്ഷണനിയമപ്രകാരം ആറുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
https://www.facebook.com/Malayalivartha






















