Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകളിലെ ആരോഗ്യ മുന്നറിയിപ്പ് പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം, സെപ്റ്റംബര്‍ ഒന്നുമുതല്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

05 APRIL 2018 10:45 AM IST
മലയാളി വാര്‍ത്ത

പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്‌കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബര്‍ ഒന്നുമുതല്‍ പരിഷ്‌കരിക്കും.

പുതിയ നിയമം അനുസരിച്ച് പായ്ക്കറ്റിന്റെ 85 ശതമാനവും മുന്നറിയിപ്പ് ചിത്രങ്ങള്‍ ഉണ്ടാകണമെന്നാണ്. പുകയില വിരുദ്ധ മുന്നറിയിപ്പുമായി ബന്ധപ്പെട്ടു കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ആഗോള റാങ്കിങ്ങില്‍ മൂന്നാമതാണ് ഇന്ത്യ. 205 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

12 മാസ ഇടവേളയില്‍ വ്യത്യസ്ത ചിത്രങ്ങളായിരിക്കും പായ്ക്കറ്റിന് പുറത്ത് പ്രത്യക്ഷപ്പെടുക. പുകയില കാന്‍സറിനിടയാക്കും, പുകയില വേദനാപൂര്‍വമുള്ള മരണത്തിനിടയാക്കും എന്നീ അറിയിപ്പുകളും ചിത്രങ്ങള്‍ക്കൊപ്പമുണ്ടാവും. പുകയില നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു സഹായകമായ 'ക്വിറ്റ് ലൈന്‍' നമ്ബറും കൂടിനു പുറത്തു രേഖപ്പെടുത്തും.

ഇന്നു പുകവലി നിര്‍ത്തുക, വിളിക്കൂ (ക്വിറ്റ് ടുഡെ,കോള്‍) 1800112356 എന്ന അറിയിപ്പും സിഗരറ്റ് പായ്ക്കറ്റിന് പുറത്ത് ഉണ്ടാകും. പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്,എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ 'നിക്കോട്ടിന്റെ' ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. 

നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറില്‍ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങള്‍ ഉണ്ടാക്കും. എന്തിനു മുലപ്പാലില്‍ പോലും നിക്കോട്ടിന്‍ എത്തപ്പെടും. 

പുകവലിക്കാര്‍ക്ക് പ്രായമാവില്ല, കാരണം അവര്‍ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതില്‍ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങള്‍ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്.

പ്രതി വര്‍ഷം 70 ലക്ഷം മരണങ്ങള്‍! അതില്‍ തന്നെ 9 ലക്ഷത്തോളം പേര്‍ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് അഥവാ മറ്റൊരാള്‍ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്.

2004 ല്‍ ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തില്‍ 28% ഇത്തരത്തില്‍ ആയിരുന്നു. ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം 2015 ല്‍ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളില്‍ 11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ 52.2% മരണങ്ങള്‍ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

കാര്യമിതൊക്കെ ആണെങ്കിലും ലോക ജനസംഖ്യയില്‍ കാല്‍ ഭാഗം ആളുകളും പുകയില ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിലെ കാര്യം എടുത്താല്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആണ് നാം. ഇന്ത്യയിലെ ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും. പല രീതിയില്‍ നാം പുകയിലയുടെ ദോഷഫലങ്ങള്‍ സ്വയം ഏല്‍പ്പിക്കുന്നു.

ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ 35%പേര്‍ പുകയില ഉപയോഗിക്കുന്നവര്‍ ആണ്. ദിവസേന 5,500ഓളം യുവാക്കള്‍ പുകവലിച്ചു തുടങ്ങുന്നുവത്രേ! ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടില്‍ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം മുന്നോട്ടു കുതിക്കുകയാണ്.

>ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന തീം 'പുകയില വികസനത്തിന് ഒരു ഭീഷണി' എന്നതാണ്. ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന പ്രായത്തിലുള്ളവരാണ് പുകയില ദുരുപയോഗത്തില്‍ മുന്നിലെന്നതിനാല്‍ ഇവരിലെ രോഗവും രോഗാതുരതയും കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെയും രാഷ്ട്രത്തിന്റെ മാനവ വിഭവശേഷിയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ മുടക്കേണ്ടി വരുന്ന തുകയും സമയവും മാനുഷിക പ്രയത്‌നവും പുകയില ദുരുപയോഗം മൂലം ഉയരുന്നുണ്ട്



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (29 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (42 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (48 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends