കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ടു വർഷം തടവ് ; നാല് ബോളിവുഡ് താരങ്ങളെ വെറുതെ വിട്ടു ; വിധി പ്രഖ്യാപിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ടു വർഷം തടവ്. കേസിലെ മറ്റ് പ്രതികളായ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവറീ കോടതി വെറുതെ വിട്ടു. വന്യമൃഗ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമാണ് ജോധ്പൂര്‍ കോടതി ജഡ്ജി ദേവ് കുമാര്‍ ഖത്രി സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ എത്തിയിരുന്നു.
1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഹം സാത്ത് സാത്ത് ഹേന്‍' എന്ന സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിലെത്തിയ ബോളിവുഡ് താരങ്ങള്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. കേസില്‍ വിധി പ്രഖ്യാപിക്കുന്ന ജോധ്പൂര്‍ കോടതി കനത്ത സുരക്ഷാവലയത്തിലായിരുന്നു. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പോലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒളിച്ചിരുന്ന് വെടിവയ്ക്കുന്നതില്‍ വിദഗ്ദ്ധരായവരെയും കോടതി കെട്ടിടത്തിന് മുകളില്‍ വിന്യസിച്ചിരുന്നു.
ജില്ലാ പോലീസിനെ കൂടാതെ അടിയന്തര സാഹചര്യം നേരിടാനുള്ള സംഘത്തേയും ഭീകര വിരുദ്ധ സ്‌ക്വാഡിനേയും പ്രത്യേക കമാന്‍ഡോകളേയും കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതിയിലേക്ക് കടത്തിവിട്ടത്. രാജസ്ഥാന്‍ ആംഡ് കോസ്റ്റബുലറിയുടെ ഒരു പ്ലാറ്റൂണിനേയും വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha






















