ജയിലിൽ സൽമാന് കൂട്ട് പീഡന വീരനും ഗുണ്ടാത്തലവനും

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സൽമാനെ പാർപ്പിക്കുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നേരെ ജയിലിലേക്കാണ് അയക്കുക. ബാരക് നമ്പര്‍ രണ്ടിലായിരിക്കും സൽമാനെ പാര്‍പ്പിക്കുക. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബാരക് നമ്പര്‍ രണ്ടിൽ ഇപ്പോൾ ഉള്ളത് ആള്‍ദൈവം ആസാറാം ബാപ്പുവാണ്.
2013ല്‍ ആശ്രമത്തിലെ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബാപ്പു അഞ്ചുവര്‍ഷമായി ഇവിടെയുണ്ട്. സല്‍മാനു വേണ്ടി ജയിലില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയേക്കും. കൂടാതെ സല്‍മാനെ മുന്‍പ് ഭീഷണിപ്പെടുത്തിയ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയി ബാരക് നമ്പർ രണ്ടിലുണ്ട്.
അതേസമയം സൽമാന് ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയേ തരമുള്ളൂ. അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ലും അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഒരാഴ്ചയ്ക്കു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
1998 ഒക്‌ടോബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണത്തിനെത്തിയ സല്‍മാനും മറ്റു നാലു പേരും സംരക്ഷിത വനത്തിനുള്ളില്‍ കടന്ന് വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്. ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമെ നല്‍കാവൂ എന്ന് സല്‍മാന്റെ അഭിഭാഷകന്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണു വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha






















