മരിച്ചു മൂന്നു വർഷത്തിന് ശേഷവും അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ ഫ്രീസറിൽ സൂക്ഷിച്ചു മകൻ; അമ്മയെ പിരിയാൻ പറ്റാത്തതാണ് കാരണം എന്ന് മൊഴി;അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊന്ന്...

മരിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ മകൻ ഫ്രീസറിൽ സൂക്ഷിച്ചു .അമ്മയെ പിരിഞ്ഞിരിക്കാൻ തനിക്കു കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ പോലീസ് അന്വേഷണത്തിൽ സത്യാവസ്ഥ തെളിയുകയായിരുന്നു.
കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.ഇയാളുടെ വീടിനുള്ളിൽ നിന്ന് രാസവസ്തുക്കളുടെ അമിത ഗന്ധം ഉയരുന്നു എന്ന് അയൽവാസികൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വർഷം പഴക്കമുള്ള വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.ലെതർ ടെക്നോളജി എക്സ്പേർട്ടായ മകൻ ഫോർമിലിൻ ലായനിയിൽ മുക്കിയായിരുന്നു അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.
ബിനാ മംസുദാർ എന്ന യുവതിയുടെ മൃതദേഹം ആണ് മകൻ സുവബ്രത മൂന്നു വർഷമായി ഫ്രീസറിൽ സൂക്ഷിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവത്തെ കുറിച്ച് ഇയാൾ പറയുന്നത് ഇങ്ങനെ "വർഷങ്ങളായി തുകലുൽപ്പാദന കേന്ദ്രത്തിലായിരുന്നു തനിക്കു ജോലി. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ജോലി നഷ്ടപ്പെട്ടു.ഇതോടെ ജീവിക്കാൻ വഴി ഇല്ലാതായി ഗവൺമെന്റ് സർവീസിൽ ജോലി ചെയ്തിരുന്ന അമ്മയ്ക്ക് നല്ലൊരു തുക പെൻഷനായി ലഭിക്കും എന്നാൽ 'അമ്മ മരിച്ചു എന്നറിഞ്ഞാൽ ആ തുക നഷ്ടപ്പെടും അതുകൊണ്ടാണ് അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്".
എന്നാൽ 'അമ്മ മരിച്ചതിനെ പറ്റി തനിക്ക് അറിയാമായിരുന്നുവെന്നും മകനെ പേടിച്ചാണ് ഈ വിവരം പുറത്തു പറയാത്തത് എന്നും സുബ്രതന്റെ അച്ഛൻ പോലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha






















