അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം,മകന്‍ അമ്മയുടെ മൃതദേഹം ഇത്രയും വര്‍ഷം സൂക്ഷിച്ചതിന് കാരണം കേട്ടാല്‍ ഞെട്ടും

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷത്തോളം സംസ്‌കാരിക്കാതെ സൂക്ഷിച്ചു.
വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം.
റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. 80 കാരിയായ ബീന മസുംദാര്‍ 2015 ഏപ്രില്‍ 7നാണ് മരിച്ചത്..
എന്നാല്‍ തുകല്‍ സംസ്‌കരിക്കുന്നതില്‍ വിദഗ്ദ്ധനായ മകന്‍ രാസപദാര്‍ഥങ്ങളും മറ്റും ഉപയോഗിച്ച് മൃതദേഹം സൂക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.
എഫ്‌സിഐ ഓഫീസര്‍ ആയി വിരമിച്ച ബിന മസുംദെര്‍ക്ക് മാസം 50,000 രൂപയോളം പെന്‍ഷനായി ലഭിച്ചിരുന്നു.കഴിഞ്ഞ മൂന്നു വര്‍ഷമായി സുവബ്രതയാണ് ഈ പണം കൈപ്പറ്റിയിരുന്നത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മകന്‍ പണം കൈപ്പറ്റിയിരുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥരും പറയുന്നു.
അയല്‍ക്കാരുമായി ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ രാസ പദാര്‍ത്ഥങ്ങുളുടെ രൂക്ഷ ഗന്ധം ഉണ്ടായതോടെ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, സുവബ്രതയുടെ 90കാരനായ പിതാവ് ഗോപാല്‍ ചന്ദ്ര മസുംദെറും ഇതേ വീട്ടിലായിരുന്നു താമസം. മൃതദേഹം സൂക്ഷിച്ചാല്‍ അമ്മ പുനര്‍ജീവിക്കും എന്ന് മകന്‍ വിശ്വസിപ്പിച്ചിരുന്നതായി വൃദ്ധന്‍ പറയുന്നു.
ഇതിനിടെ ലതര്‍ ഫാക്ടറിയിലെ ജോലി സുവബ്രയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം സൂക്ഷിച്ച ഫ്രീസറും മറ്റ് രാസപദാര്‍ത്ഥങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















