തിരക്കേറിയ ട്രെയിനില്‍ സുരക്ഷാ ജീവനക്കാരും യാത്രക്കാരും നോക്കി നിൽക്കെ സഹയാത്രികയോട് കാമവെറി തീർത്ത് നരാധമൻ; യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാർ ഫോണിൽ പകർത്തി; ദൃശ്യങ്ങൾ പുറത്ത്...

തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. താനെയില്‍ നിന്ന് ഛത്രാപതി ശിവജി ടെര്‍മിനലിലേക്ക് പോയ ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നീക്കിവച്ച കമ്പാര്‍ട്ട്‌മെന്റിലായിരുന്നു അതിക്രമം. ഇതില്‍ യാത്ര ചെയ്തിരുന്ന യുവതിയെ മറ്റു യാത്രക്കാര്‍ക്കു മുന്‍പില്‍ വെച്ച് അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയും പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഗ്രില്‍ കൊണ്ട് വേര്‍തിരിച്ചിരുന്ന, തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
എന്നാല്‍ 90ശതമാനം അംഗവൈകല്യമുള്ള വ്യക്തിയായതിനാല്‍ എനിക്ക് ആ യുവതിയെ സഹായിക്കാനായില്ലെന്നും സഹയാത്രികന്‍ പറയുന്നു. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെിനിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.
കുരളയില്‍ നിന്ന് ട്രയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ആക്രമണം തുടങ്ങിയിരുന്നുവെന്നും ലേഡീസ് കമ്പാര്‍മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാല്‍ പ്രതികരിച്ചില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു.
https://www.facebook.com/Malayalivartha






















