ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി സേവനം നിര്‍ത്തലാക്കാൻ ആര്‍ബിഐ നിര്‍ദ്ദേശം ; ബിറ്റ്‌കോയിന്‍ വാങ്ങാന്‍ ഇനി ബാങ്കില്‍നിന്ന് പണംകൈമാറാനാവില്ല

ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി സേവനം നിര്‍ത്തലാക്കാൻ ആര്‍ബിഐ നിര്‍ദ്ദേശം. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല.
ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായിമാറുമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ നിലപാട് സ്വീകരിച്ചത്.
ക്രിപ്‌റ്റോ കറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതല്‍ മികവുറ്റതാക്കാന്‍ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറന്‍സികളിലെ ഇടപാടുകള്‍ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആര്‍ബിഐ സൂചിപ്പിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. എന്നാൽ നിലവില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് അവ നിർത്തലാക്കുന്നതിന് സമയം അനുവദിച്ചുകൊണ്ടുള്ള പ്രത്യേകം വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.
https://www.facebook.com/Malayalivartha






















