കെട്ടുകഥയല്ല ആളെക്കൊല്ലി ഉറുമ്പുകൾ; കടിയേറ്റു 15 മിനിറ്റിനകം മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന ഉറുമ്പുകളെ കുറിച്ച് പഠനം നടത്തി ശാസ്ത്ര ലോകം.

സൗദിയിൽ ഉറുമ്പിന്റെ കടിയേറ്റു മലയാളി യുവതി മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. ആളെകൊല്ലുന്ന കൊലയാളി ഉറുമ്പുകൾ കെട്ടുകഥയല്ല എന്ന് ശാസ്ത്രലോകം നേരത്തെ കണ്ടെത്തിയിരുന്നു.ഈ യാഥാർഥ്യം തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.ഉറുമ്പുകളുടെ കൂട്ടത്തിലുമുണ്ട് കൊലയാളികൾ.
ഓസ്‌ട്രേലിയയുടെ തീരങ്ങളിൽ കണ്ടു വരുന്ന "ബുൾ ഡോഗ്" ഉറുമ്പുകളാണ് ഇവയിൽ കൂടുതൽ അപകടകാരികൾ എന്നാണ് റിപ്പോർട്ട്.കൊമ്പും താടിയും ഉപയോഗിച്ചാണ് ഈ ഉറുമ്പുകൾ ഇരയെ ആക്രമിക്കുന്നത് 0.07 ഇഞ്ച് നീളവും 0.15 ഗ്രാമ ഭാരവുമുള്ള ഈ ഉറുമ്പുകളുടെ ആയുസ് 21 ദിവസം മാത്രമാണ്.കടിയേറ്റു 15 മിനിറ്റിനകം ഒരു ശരാശരി മനുഷ്യൻ മരിക്കാനുള്ള വിഷമാണ് ഇവ ഇരയുടെ ശരീരത്തിലേക്ക് കുത്തി വയ്ക്കുന്നത്. ബുൾഡോഗ് ഉറുമ്പുകളുടെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊലയാളി ഇനത്തിൽ പെട്ട മറ്റൊരു വിഭാഗം ഉറുമ്പുകളാണ് സാംസം. ഈ ഇനത്തിൽ പെട്ട ഉറുമ്പുകളാണ് സൗദിയിൽ യുവതിയെ ആക്രമിച്ചത്. ശ്വാസകോശത്തിന് ചുറ്റുമുള്ള കലകളെയാണ് ഈ ഉറുമ്പുകളുടെ വിഷം ബാധിക്കുന്നത്.ഇവയുടെ കടിയേറ്റാൽ അലർജി അനുഭവപ്പെടുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യപ്പെടുന്നു.കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ ഉറുമ്പുകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്.
തെക്കേ അമേരിക്കയിൽ കണ്ടു വരുന്ന ആളെക്കൊല്ലി ഉറുമ്പുകളാണ് റിഫ. തീയുറുമ്പുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.ഈ ഉറുമ്പുകളുടെ ആക്രണത്തിൽ പെടുന്നവരിൽ ആറ് ശതമാനം പേരും മരിക്കുന്നതായാണ് കണക്കുകൾ.
വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിഷമുള്ള ഉറുമ്പുകളെയും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















