ഇ-കോമേഴ്സ് സൈറ്റുകളിലെ ഫോണ്‍ വില്‍പ്പന ചട്ടലംഘനം ! ; ആദായ വിലപ്പനെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണുകള്‍ ആദായ വില്‍പ്പനയ്ക്ക് നല്കുന്നതിനെതിരെ പ്രശസ്ത ഹാൻഡ്സെറ്റ് കമ്പനികൾ ചേർന്ന് പരാതിപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ആണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയത്.
ഇ-കോമേഴ്സ് സൈറ്റുകളിലെ ഫോണ്‍ വില്‍പ്പന പ്രത്യക്ഷ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോണുകളുടെ വിൽക്കുന്നതിലൂടെ രാജ്യത്തെ ചെറുകിട വ്യാപര സ്ഥാപാനങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. രാജ്യത്തെ ആറു കോടി ആളുകളുടെ തൊഴിലിനു തന്നെ ഇതു ഭീഷണിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ആപ്പിള്‍, മൈക്രോമാക്സ്, നോക്കിയ, വിവോ, ലാവ, ലെനോവ (മോട്ടറോള) എന്നീ കമ്പനികളാണ് ഐസിഎയെ പ്രതിനിധീകരിച്ച് പരാതി നല്‍കിയത്. നിലവില്‍ എഫ്.ഡി.ഐ നിയമങ്ങള്‍ ലംഘിച്ചാണ് വ്യാപാര പങ്കാളികളുമായി ചേര്‍ന്ന് കുറഞ്ഞ വിലക്കാണ് മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍പന നടത്തുന്നത്.
അതേസമയം അസോസിയേഷന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് ആമസോൺ പ്രതികരിച്ചു. രാജ്യത്തെ നിക്ഷേപ നിയമങ്ങൾക്കനുസരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വിൽപ്പനകാരാണ് വില തീരുമാനിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















