അരുണ്‍ ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലെന്ന് സൂചന; വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജെയ്റ്റ്‌ലി തിങ്കളാഴ്ച മുതല്‍ അവധിയിലായിരുന്നു

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലെന്ന് സൂചന. അദ്ദേഹത്തെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായാണ് വെള്ളിയാഴ്ചയാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. വൃക്കദാതാവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജെയ്റ്റ്‌ലി തിങ്കളാഴ്ച മുതല്‍ അവധിയിലായിരുന്നു. ജെയ്റ്റ്‌ലിയുടെ കുടുംബ സുഹൃത്തും എയിംസ് ഡയറക്ടറും രണ്‍ദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. അദ്ദേഹമിപ്പോള്‍ അപ്പോളോ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനാണ്. 2014ല്‍ ജെയ്റ്റ്‌ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ സങ്കീര്‍ണത ഉണ്ടായതുകാരണം എയിംസിലേക്ക് മാറ്റിയാണ് ചികിത്സ തുടര്‍ന്നത്. അതിനുമുമ്ബ് ജെയ്റ്റ്‌ലിക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു.
കടുത്ത പ്രമേഹത്തിനും ഹൃദയരോഗത്തിനും ഒപ്പം കിഡ്‌നിയുടെ പ്രവര്‍ത്തനം കൂടി തകരാറിലായതാണ് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളാക്കിയത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന പത്താം ഇന്ത്യയു.കെ. സാമ്ബത്തിക, ധനകാര്യചര്‍ച്ച ഇക്കാരണത്താല്‍ അദ്ദേഹം റദ്ദാക്കിയിരുന്നു. അറുപത്തഞ്ചുകാരനായ ജെയ്റ്റ്‌ലിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു വരികെയായിരുന്നു. ശസ്ത്രക്രിയ അനിവാര്യമാണെന്ന ഡോക്ടര്‍മാര്‍ ഇന്നലെയാണ് അറിയിച്ചത്. ഇതോടെ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha






















