സൂപ്പർ താരത്തിന് ജയിലിൽ തന്നെ തുടരേണ്ടി വന്നേക്കുമോ? സൽമാൻ ഖാന്റെ ജാമ്യം വൈകിയേക്കും;നടന്റെ ഹർജിയിൽ വാദം കേൾക്കാനിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി രാജസ്ഥാൻ കോടതി

സൽമാൻ ഖാന്റെ ജ്യാമ ഹർജി ഇന്ന് പരിഗണിച്ചേക്കില്ല.കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ജയിലി ൽ കഴിയുന്ന ബോളിവുഡ് തരാം സൽമാൻഖാന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയാനിരിക്കെ ഡിസ്ട്രിക് സെഷൻസ് ജഡ്ജിനെ രാജസ്ഥാൻ ഹൈക്കോടതി സ്ഥലം മാറ്റി.സൽമാൻഖാന്റെ കേസ് കേൾക്കാനിരുന്ന ജസ്റ്റിസ് രാവിൻറെ കുമാർ ജോഷിയെയും മറ്റു 87 ജില്ലാ ജഡ്ജിമാരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.അതുകൊണ്ട് തന്നെ ഇനിയും കുറച്ചു ദിവസം കൂടെ സൽമാൻഖാന് ജയിലിൽ തുടരേണ്ടി വന്നേക്കും.
20 വർഷങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.വന്യ ജീവി സംരക്ഷണ നിയമപ്രകാരം അഞ്ചു വർഷത്തെ ജയിൽ ശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ജോദ്പുർ വിചാരണ കോടതി വിധിച്ചത്.കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കി.
വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ നാലാം തവണയാണു സല്‍മാന്‍ ജയിലിലാകുന്നത്. 1998, 2006, 2007 വര്‍ഷങ്ങളിലായി 18 ദിവസം സല്‍മാന്‍ ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. നിലവില്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പർ ബാരക്കില്‍ 106ാം നമ്പർ തടവുകാരനായാണ് സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















