അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല... രോഗിയുടെ മകനെ കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമത്തി

ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ രോഗിയോട് വീണ്ടും അധികൃതരുടെ ക്രൂരത. ആംബുലന്‍സ് കാത്ത് നിന്ന രോഗിയുടെ മകനെക്കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമത്തിയാണ് അധികൃതര്‍ ക്രൂരത കാട്ടിയത്. ഉത്തര്‍ പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവമുണ്ടായത്.
സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ഓക്‌സിജന്‍ മാസ്‌കിനൊപ്പം അവശയായി നില്‍ക്കുന്ന സ്ത്രീയും സമീപത്ത് സിലിണ്ടര്‍ തോളില്‍ ചുമന്ന് നില്‍ക്കുന്ന മകന്റെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആംബുലന്‍സിനായി അമ്മയും മകനും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വാഹനം എത്തിയില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, മെഡിക്കല്‍ കോളേജിന് നേരെ ഉയര്‍ന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. രോഗിയെ മാറ്റുന്ന സമയത്ത് കുറച്ച് നേരം കാത്തിരിക്കണമെന്ന് വാര്‍ഡ് അറ്റന്‍ഡര്‍ ബന്ധുവിനോട് പറഞ്ഞിരുന്നു. ഈ സമയത്ത് ആരെങ്കിലും ഫോട്ടോ എടുത്തതായിരിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















