സഹയാത്രികയോട് കാമവെറി തീർത്ത് നരാധമൻ; യാത്രക്കാരും സുരക്ഷാ ജീവനക്കാരും നോക്കി നിൽക്കെ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായത് ഗോവിന്ദച്ചാമി മോഡല്‍’ ആക്രമണം...

തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെയുണ്ടായത് ഗോവിന്ദച്ചാമി മോഡല്‍’ ആക്രമണം. ക്രൂര ആക്രമണം നടത്തിയ റഫീഖ് ഷെയ്ഖ് എന്നയാളെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. യുവതിയെ അപമാനിച്ചതിനും വധിക്കാന്‍ ശ്രമിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11ന് സബര്‍ബന്‍ സര്‍വീസായ കല്യാണ്‍ സിഎസ്എംടി ദാദര്‍ കുര്‍ള ട്രെിയിനിലാണ് ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ സംഭവം അരങ്ങേറിയത്.
അംഗപരിമിതരുടെ കോച്ചില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയെ റഫീഖ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതേ ട്രെയിന്‍ കോച്ചില്‍ ഉണ്ടായിരുന്ന അംഗപരിമിതരുടെ മുന്നിലിട്ടാണ് ക്രൂരമര്‍ദനം നടന്നത്. ഇതാണ് ആര്‍ക്കും അക്രമത്തെ പ്രതിരോധിക്കാന്‍ കഴിയാത്തതെന്ന് മുബൈ റെയില്‍വേ പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ നേരത്തെ അറിയുന്നവരാണെന്നും റഫീഖ് ഷെയ്ഖ് യുവതിക്കു പണം നല്‍കാനുള്ളതിന്റെ പേരില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നുവെന്നും.
ഇക്കാര്യം ട്രെയിനില്‍ വച്ച് സംസാരിക്കുന്നതിനിടെ യുവതിക്ക് വന്ന ഫോണ്‍ കോളിനെ ചെല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്ന് ദാദര്‍ പോലീസ് പറഞ്ഞു. കോള്‍ ആരുടേതാണെന്ന് ഇയാള്‍ ചോദിക്കുകയും ഇതിന് ശരിയായ ഉത്തരം യുവതി നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് ആക്രമത്തില്‍ കലാശിച്ചതെന്നുമാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യുവതിയെ അതേ കോച്ചിലുണ്ടായിരുന്ന പുരുഷന്‍ മര്‍ദിക്കുന്നതിന്റെയും കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ മറ്റു അംഗപരിമിതരായ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമിയെ പോലീസ് വലയിലാക്കിയത്.
ഇതേ കംമ്പാര്‍ട്ട്മെന്റില്‍ റെയില്‍വേ ഗാര്‍ഡ് കണ്ടുനില്‍ക്കെയാണ് ആക്രമണം. തൊട്ടടുത്ത ലേഡീസ് കംമ്പാര്‍ട്ടിലുണ്ടായിരുന്ന ഗാര്‍ഡിനോട് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് ദൃശ്യം പകര്‍ത്തിയ സമിര്‍ സവേരി വ്യക്തമാക്കി. താന്‍ 90 ശതമാനം വൈകല്യമുള്ളയാളായതിനാല്‍ അക്രമിയെ തടയാന്‍ കഴിഞ്ഞില്ലെന്നും താനെ സ്റ്റേഷന്‍ മുതല്‍ ഇയാള്‍ യുവതിയെ മര്‍ദിച്ചിരുന്നുവെന്നും സമീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















