പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച യുവാവിന് പരസ്യ വിചാരണ ചെയ്ത് എസ്‌ഐ

ബലാത്സംഗക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടയാളെ എസ്‌ഐ തൂണില്‍ ചേര്‍ത്തു പിടിച്ച് പൊതിരെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഉത്തരപ്രദേശിലെ മവു നഗരത്തിലാണ് സംഭവം അരങ്ങേറിയത്. സബ് ഇന്‍സ്‌പെക്ടര്‍ മറ്റ് രണ്ട് പേരുടെ സഹായത്തോടെ യുവാവിനെ സ്‌റ്റേഷനിലുള്ളിലെ തൂണിനോട് ചേര്‍ത്തു നിര്‍ത്തുന്നതും ബെല്‍റ്റ് കൊണ്ട് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. മാര്‍ച്ച് 13ാംതീയത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മവുവില്‍ നിന്ന് കാണാതായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം കൊടുത്ത് തന്റെ മകളെ ഒരു യുവാവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു വീട്ടുകാരുടെ പരാതി. സുഹൃത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കൊണ്ട് പോയി രണ്ടാഴ്ചയോളം മകളെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയെ യുവാവ് തന്നെ പിന്നീട് കുട്ടിയുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടുന്നത്. തുടര്‍ന്ന് സ്‌റ്റേഷനില്‍ വെച്ച് എസ്‌ഐ ബെല്‍റ്റ് ഊരി പൊതിരെ തല്ലുകയായിരുന്നു. വീഡിയോ ചര്‍ച്ചയായതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















