ബലാല്‍സംഗക്കേസില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വീടിനുസമീപം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്കെതിരായ ബലാത്സംഗ പരാതി പൊലീസ് അന്വേഷിക്കും. ബംഗര്‍മൗ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെയാണ് പരാതി. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് യുവതി ഞായറാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വീടിനുസമീപം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തിയിരുന്നു.
ഇതേതുടര്‍ന്ന് എം.എല്‍.എയുടെ സഹോദരന്‍ അതുലിനും മറ്റു ചിലര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന നടത്തിയതിന് എം.എല്‍.എയെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മേയില്‍ കുല്‍ദീപ് സിങ് സെന്‍ഗാറും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് യുവതി കോടതിയെയും സമീപിച്ചിരുന്നു
https://www.facebook.com/Malayalivartha






















