ജാര്‍ഖണ്ഡില്‍ വാക്‌സിനേഷന്‍ കുത്തിവയ്‌പ്പെടുത്ത മൂന്നു പിഞ്ചു കുട്ടികള്‍ മരിച്ചു, ആറുപേരുടെ നില ഗുരുതരം

വാക്‌സിനേഷന്‍ കുത്തിവയ്‌പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ആറു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലൊയെന്‍ഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജപ്പാന്‍ ജ്വരം, അഞ്ചാം പനി, ടിപിറ്റി് എന്നിവയ്ക്ക് കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. രോഷാകുലരായ ഇവര്‍ ഗ്രാമത്തിലെ ആരോഗ്യ ഉദ്യോഗസ്ഥയെ ഘരാവോ ചെയ്തു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറിയോട് പ്രദേശത്ത് നേരിട്ട് പോയി അന്വേഷണം നടത്തുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തെറ്റ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ രാധാകൃഷ്ണ കിഷോര്‍ പറഞ്ഞു.
മരിച്ച കുട്ടികള്‍ ഒരു വയസിനും 18 മാസത്തിനും ഇടയിലുള്ളവരാണ്്. ലോയെന്‍ഗ ഗ്രാമത്തിലെ അംഗനവാടിയില്‍ നിന്നായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ശനിയാഴ്ച കുത്തിവെപ്പെടുത്തത്. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പനിയും വയറിളക്കവുമുണ്ടായി. പരിശീലനം ലഭിച്ച നഴ്‌സുമാര്‍ തന്നെയാണ് വാക്‌സിന്‍ എടുത്തതെന്ന് സിവില്‍ സര്‍ജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















