കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ; പ്രതിരോധ മന്ത്രലായം കരാർ ഒപ്പിട്ടു

ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ആവശ്യം നടപ്പാകുന്നു.മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിപ്രകാരം 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രലായം ഒരു നിര്‍മ്മാണ കമ്പനിയുമായി കരാറൊപ്പിട്ടു. സൈന്യത്തിന്റെ ആവശ്യം ഒമ്പത് വർഷത്തിന് ശേഷമാണ് നടപ്പാക്കുന്നത്.
639 കോടി ചെലവില്‍ എസ്.എം.പി.പി. പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ ജാക്കറ്റുകളും സൈന്യത്തിന് വിതരണം ചെയ്യുമെന്ന് എസ്.എം.പി.പി. വക്താക്കള്‍ പറഞ്ഞു.
സൈന്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും നിര്‍മ്മാണം. ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോന്‍ കാര്‍ബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. കൂടാതെ ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ ഈ ജാക്കറ്റുകള്‍ക്ക് കഴിയും.
2009-ല്‍ സൈന്യത്തിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മ്മാണ കമ്പനിക്കും വിജയിക്കാനായിരുന്നില്ല. 2016-ല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കരസേന താത്ക്കാലികമായി വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























