വരുമാന വർദ്ധനവിന് പുത്തൻ പരീക്ഷണവുമായി ബാണാസുര സാഗർ അണകെട്ട്; സന്ദർശകർക്കായി ഒരുക്കിയ പുഷ്പ്പമേള കാഴ്ചയുടെ വസന്തമൊരുക്കുന്നു

വരുമാന വർദ്ധനവിന് പുതിയ പരീക്ഷണവുമായി ബാണാസുർ സാഗർ ഡാം അധികൃതർ. ഡാമിൽ പൂക്കളുടെ വസന്തമൊരുക്കി കാണികളെ വിസ്മയിപ്പിക്കാനാണ് പുതിയ പരീക്ഷണം. ഏഷ്യയിലെ തന്നെ മണ്ണു കൊണ്ടു നിർമ്മിച്ച രണ്ടാമത്തെ ഡാമാണ് ബാണാസുര സാഗർ .
സോളാർ പാടം ഒരുക്കി കഴിഞ്ഞ വർഷം ബാണാസുര സാഗർ താരമായിരുന്നു. ഈ വർഷം പൂക്കളുടെ വസന്തമൊരുക്കി കാണികൾക്ക് കൗതുകമാവുകയാണ് ബാണാസുര സാഗർ.
കാഴ്ചക്കാർക്ക് ഒരേ സമയം പ്രകൃതിയുടെ ദൃശ്യഭംഗി നിറഞ്ഞ ഡാമും പുഷ്പമേളയും കണ്ട് ആസ്വദിക്കാവുന്നതാണ്. മൂന്ന് ഏക്കറിലാണ് മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.
പുഷ്ത്സവത്തിൽ നൂറിലധികം പൂക്കൾ, ഇരുന്നൂറിൽ പരം ജബറ പൂക്കൾ, ജമന്തികൾ ,ആന്തൂറിയം, ഹൈഡ്രജിയ, വ്യത്യസ്ത വിഭാഗത്തിലുള്ള ഓർക്കിഡുകൾ തുടങ്ങി ധാരാളം പൂക്കൾ കാണികൾക്കായുണ്ട്.
തിങ്കളാഴ്ച നടത്താനിരുന്ന പുഷ്പോത്സവത്തിന്റെ ഉത്ഘാടനം ഹർത്താലിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. പൂക്കളുടെ ഈ വസന്തോത്സവം കാണാൻ വിദേശികളടക്കം നിരവധി പേർ ദിവസവും ഡാം സന്ദർശിക്കാൻ എത്തുന്നുണ്ട്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. മെയ് 31 ന് പുഷ്‌പോത്സവം അവസാനിക്കും.
https://www.facebook.com/Malayalivartha























