അപകടകരമായ സൈനിക ഓപറേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു

അപകടകരമായ സൈനിക ഓപറേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന ജവാന്മാരുടെ ആവശ്യത്തിന് പരിഹാരം. ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നല്‍കാനുള്ള കരാറൊപ്പിട്ട് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി 1.89 ലക്ഷം ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.
ജാക്കറ്റുകള്‍ വേണമെന്ന സൈന്യത്തിന്റെ ആവശ്യം സര്‍ക്കാര്‍ 2009ല്‍ അംഗീകരിക്കുകയും വിവിധ കമ്പനികള്‍ നിര്‍മിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാക്കറ്റുകളെല്ലാം ടെസ്റ്റുകള്‍ പരാജയപ്പെടുകയായിരുന്നു. ഡല്‍ഹിയുള്ള ചെറിയ കമ്പനിയായ എസ്.എം.പി.പി െ്രെപവറ്റ് ലിമിറ്റഡിനാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഇവരുടെ റിസേര്‍ച്ച് ആന്റ് ഡെവലപ്മന്റെ് സന്റെര്‍. 639 കോടിയുടെ കരാറാണ് എസ്.എം.പി.പിക്ക് നല്‍കിയത്.
ഏറ്റവും മികച്ച ഗുണമേന്മയില്‍ മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ ജാക്കറ്റും നിര്‍മിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ബാല്ലിസ്റ്റിക് സുരക്ഷയേകുന്ന ഏറ്റവും ഭാരം കുറഞ്ഞ 'ബോറോണ്‍ കാര്‍ബൈഡ് സെറാമിക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ ഉപയോഗിക്കുകയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വിദൂര സ്ഥലങ്ങളിലേക്ക് ഓപറേഷനുകള്‍ക്കായി പോകുമ്പോഴും മുറികള്‍ക്കകത്ത് വെച്ചുള്ള അപകടകരമായ ഓപറേഷനുകളിലും ധരിക്കാനാവുന്ന വിധത്തില്‍ ഭാരം കുറഞ്ഞതും മികച്ച സുരക്ഷയേകുന്നതുമായിരിക്കും ജാക്കറ്റുകള്‍. അപകടകാരിയായ ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളടക്കം ജാക്കറ്റ് പ്രതിരോധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha























