പണമടക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാത്ഥിയെ മർദിക്കാൻ സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടു; നാല് വയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

ഫീസടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം. ഹൈദരാബാദ് മീർപേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മർദ്ദനമേറ്റത്.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അദ്ധ്യാപിക , സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ ഡയറക്ടർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലിൽ അധ്യാപിക കുറ്റം സമ്മതിച്ചു.
കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ പരിശോധനയിൽ കണ്ടെത്തി. പണമടയ്ക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥിയെ മർദിക്കാൻ സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം എന്നാണ് റിപ്പോർട്ട്. ഐപിസി വകുപ്പുകൾക്കു പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതികൾക്കു മേൽ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























