സുപ്രീം കോടതിയുടെ പരമാധികാരികാരം ചീഫ് ജസ്റ്റിസ് തന്നെയായിരിക്കും; സുപ്രീം കോടതിയുടെ നിർണായക വിധി

സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയായിരിക്കുമെന്ന് മൂന്നംഗ ബെഞ്ചിന്‍റെ വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്ന കാര്യത്തില്‍ പുതിയ ബെഞ്ച് സ്ഥാപിക്കണമെന്ന ഹർജിക്കാരന്‍റെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ സുപ്രധാന വിധി.
ലക്‌നൗ സ്വദേശി അശോക് പാണ്ഡെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് ഉത്തരവ്. ജനുവരിയില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു അശോക് പാണ്ഡെ ഹർജി സമര്‍പ്പിച്ചത്. സുപ്രധാന കേസുകളില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കണമെന്നായിരുന്നു അശോക് പാണ്ഡെ ആവശ്യപ്പെട്ടത്.
എന്നാൽ ഹർജി അപകീര്‍ത്തികരമാണെന്നും കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റീസിന്‍റേതായിരിക്കും എന്നുമാണ് എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ വിധി.
കേസ് വിഭജിച്ച് നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുന്നതായിരുന്നു സുപ്രീംകോടതിയിലെ കീഴ്വഴക്കം. ഇതിനെതിരെയാണ് ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എം.പി.ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരസ്യമായി പ്രതികരിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റീസ് തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























