സ്‌കൂള്‍ പ്രവേശന ഫോമില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ‘വൃത്തിഹീനമായ തൊഴില്‍’ ചെയുന്നുണ്ടോയെന്ന് ചോദ്യം ; വിവാദമായി ഹരിയാന സര്‍ക്കാര്‍ സ്‌കൂൾ പ്രവേശനം

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശന ഫോമിൽ വിവാദ ചോദ്യവുമായി ഹരിയാന സര്‍ക്കാര്‍. ഏതെങ്കിലും തരത്തിലുള്ള ‘വൃത്തിഹീനമായ തൊഴില്‍’ കുട്ടിയുടെ മാതാപിതാക്കള്‍ ചെയുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഫോമില്‍ ചോദിക്കുന്നു. സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത് വന്നു. ഈ നീക്കം തൊട്ടുകൂടായ്മയുടെ പേരില്‍ കുട്ടികലോഡ് വിവേചനം കാണിക്കുന്നതിനു വേണ്ടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടിയുടെ മതം, ജനിതക വൈകല്യങ്ങള്‍, ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയ്ക്കുപുറമെ സാധാരണ സ്‌ക്കൂള്‍ പ്രവേശനത്തിനു ചോദിക്കാത്ത 100 ചോദ്യങ്ങളും ഫോമിലുണ്ട്.
സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധിതമാകുന്നതിനെയും രണ്‍ദീപ് സിംഗ് സുര്‍ജുവാല എതിര്‍ത്തു. ‘തൊട്ടുകൂടാത്തവര്‍ എന്ന പേരില്‍ മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും ലേബല്‍ ചെയുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ് ‘വൃത്തിഹീനമായ തൊഴില്‍’ മാതാപിതാക്കള്‍ ചെയുന്നുണ്ടോയെന്ന് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യാജപ്പേരുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ആധാന്‍ നമ്പര്‍ എന്ന് ഹരിയാന സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ രാജീവ് രത്തന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























