ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു ; ഇന്ത്യന്‍ ജനതയെ മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ പേരില്‍ വേര്‍തരിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ ജനാധിപത്യത്തിന് തന്നെ ഭീഷണിയാവുമെന്നും മന്‍മോഹന്‍ പറഞ്ഞു. പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ സെമിനാറില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യന്‍ ജനതയെ മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ പേരില്‍ വേര്‍തരിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്. ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. സാമ്ബത്തിക വളര്‍ച്ചക്കാണ് രാജ്യം ഇപ്പോള്‍ പ്രാധന്യം നല്‍കേണ്ടത്. രാജ്യത്ത് വളര്‍ന്നു വരുന്ന അസമത്വം സാമ്ബത്തിക വളര്‍ച്ചക്ക് ഭീഷണിയാണെന്നും മന്‍മോഹന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















