ജമ്മു കശമീരില്‍ ഏറ്റുമുട്ടല്‍... ജവാനും രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു

ജമ്മു കശമീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശി സാപ്പര്‍ സാദ ഗുണകര റാവു (24)ആണ കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശവാസികള്‍ സംഘംചേര്‍ന്ന സുരക്ഷാസേനക്ക് നേരെ കല്ലേറു നടത്തിയതാണ് ബലപ്രയോഗത്തിലേക്ക് നയിച്ചതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. 24 സിവിലിയന്മാര്‍ക്ക് പരിക്കേറ്റു. കുല്‍ഗാം ജില്ലയില്‍ ഖുദവാനി പ്രദേശത്ത തീവ്രവാദികള്‍ക്കായി സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലും സംഘര്‍ഷവും ഉണ്ടായത്. മൂന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടു.
സര്‍ജില്‍ അഹമ്മദ് (25), ഫൈസല്‍ ഇലാഹി (14), ബിലാല്‍ അഹമ്മദ് (16) എന്നിവരാണ് കൊല്ലപ്പെട്ട സിവിലിയന്മാര്‍. ഒരാളുടെ പേര് ലഭ്യമായിട്ടില്ല. ഇവര്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വടക്കന്‍ കശമീരിലെ ബാരാമുല്ല, ബന്ദിപോറ, സോപോര്‍ നഗരങ്ങള്‍ സംഘര്‍ഷഭരിതമായി.
ശകതമായ കല്ലേറില്‍ ബാരാമുല്ലയിലെ പൊലീസ് സറ്റേഷന്‍ ഓഫിസറടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റതായി ഉയര്‍ന്ന പൊലീസ് ഓഫിസര്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാസേന സഥലത്തുനിന്ന പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സിവിലിയന്മാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകളുടെ വേദിയായ 'സംയുകത ചെറുത്തുനില്‍പു നേതൃത്വം' (ജെ.ആര്‍.എല്‍) വ്യാഴാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha























