ഹിന്ദു വിവാഹത്തിന് വധുവിന്റെ സമ്മതം നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ഹിന്ദു വിവാഹ നിയമ പ്രകാരം വധുവിന്റെ സമ്മതം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, വധുവിന്റെ സമ്മതമില്ലാതെ കബളിപ്പിച്ച് നടത്തുന്ന വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
വധുവിന്റെ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് നടത്തുന്ന വിവാഹം ഹിന്ദു വിവാഹനിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. തന്നെ കബളിപ്പിച്ച് സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നുവെന്ന് അവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.
സമ്മതമില്ലാതെ നിര്‍ബന്ധിതമായി വിവാഹത്തിനിരകളാക്കപ്പെട്ട സ്ത്രീകളുടെ സംരക്ഷണത്തിനാണ് ഇത്തരം വിവാഹം അസാധുവാണെന്ന് കോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങും സുനില്‍ ഫെര്‍ണാണ്ടസും ബോധിപ്പിച്ചു. എന്നാല്‍, ഹിന്ദു വിവാഹ നിയമത്തിലെ അഞ്ച്, 11, 12 (സി) വകുപ്പുകള്‍പ്രകാരം വധുവിന്റെ സമ്മതം അനിവാര്യമാണെന്നും അത് കോടതി പ്രത്യേകം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ സ്ത്രീയെ പ്രേരിപ്പിക്കാന്‍ ഒരാള്‍ക്കുമാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. കെര്‍ണാടക സര്‍ക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി ഹരജിക്കാരിക്ക് സംരക്ഷണം
https://www.facebook.com/Malayalivartha























