ഇന്ത്യന്‍ പതാകയ്ക്ക് പകരം ഉയര്‍ത്തേണ്ടത് ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍' ; ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു ഏക്താ മഞ്ചിനെതിരെ പൊട്ടിത്തെറിച്ച് ലീന മണിമേഖല

സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൊലീസുകാരെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് തുപ്പണമെന്ന് ലീന മണിമേഖല. തന്റെ ഫേസ്ബുക്കിലൂടെയാണ് ലീന പ്രതികരിച്ചത്.
ഇത്തരം ക്രൂരമായ ലൈംഗികാതിക്രമവും കൊലപാതകവും രാഷ്ട്രീയമായും സാമുദായികമായും നേരിടുന്നത് നാണക്കേടാണ്. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകയ്ക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് ഗൗണ്‍ ഉയര്‍ത്താമെന്നും ലീന മണിമേഖല ഫേസ്ബുക്കില്‍ കുറിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തി വെച്ചായിരുന്നു ക്രൂരമായ കൊല. തട്ടിക്കൊണ്ടു പോയതിനു ഏഴു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ പൊലീസ് ആദ്യം അറസ്റ്റു ചെയ്ത 14 കാരൻ കുറ്റം സമ്മതിക്കുകയും ശേഷം കേസിൽ പങ്കാളികളെന്ന് തെളിഞ്ഞ ദീപക് ഖജൂരിയ സുരീന്ദർ കുമാർ എന്നീ രണ്ടു പൊലീസുകാർ പിടിയിലാവുകയും ചെയ്തു. ആസിഫ ഉൾപ്പെട്ടിരുന്ന കത്തുവായിലെ മുസ്ലിം സമുദായത്തെ ഭയപ്പെടുത്താനായിരുന്നു ബലാത്സംഗവും കൊലയും നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. അറസ്റ്റിനു ശേഷം സ്ഥലത്തെ തീവ്ര ഹിന്ദുക്കൾ ചേർന്ന് ഹിന്ദു ഏക്താ മഞ്ച് രൂപീകരിക്കുകയും പ്രതികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സമരങ്ങൾ നടത്തുകയും ചെയ്തു. സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം നടന്നത്.
https://www.facebook.com/Malayalivartha























