ജമ്മുവില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിനു കാരണം മുസ്ലീംങ്ങളോടുള്ള അടങ്ങാത്ത വിരോധം; കൊല്ലാന്‍ കാരണമായി പ്രതികള്‍ ചൂണ്ടിക്കാണിക്കുന്നത് വിചിത്രന്യായങ്ങൾ

ജമ്മുകശ്‌മീരിലെ കത്‌വ ഗ്രാമത്തിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ നൽകിയിരിക്കുന്നത്. രസാന ഗ്രാമത്തിലെ നാടോടികളായ ബഖര്‍വാല്‍ മുസ്ലീംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാന്‍ കാരണമായി പ്രതികള്‍ ചൂണ്ടിക്കാണിക്കുന്നത് ബഖര്‍വാല്‍ മുസ്ലീംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം, മകന്‍ വിശാല്‍, മരുമകന്‍(പ്രായപൂര്‍ത്തി ആയിട്ടില്ല) , സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുട്ട, കോണ്‍സ്റ്റബിള്‍ പര്‍വേശ് കുമാര്‍ എന്നിങ്ങനെ എട്ടു പ്രതികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിനും മുമ്ബ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റില്‍ നിന്നും വിളിച്ചു വരുത്തി. ജമ്മു കശ്‌മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തി വെച്ചായിരുന്നു ക്രൂരമായ കൊല. തട്ടിക്കൊണ്ടു പോയതിനു ഏഴു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്.
https://www.facebook.com/Malayalivartha























