ഇരുപത്തിനാലുകാരിയായ ഗർഭിണിയെ കൊന്നു സ്യൂട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ

24 കാരിയായ ഗര്‍ഭിണിയെ കൊന്നു സ്യൂട്‌കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ഇത്തരത്തിലൊരു സംഭവം. ഞായറാഴ്ച വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം സ്യൂട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ ബുധനാഴ്ച്ച കണ്ടെത്തുകയായിരുന്നു.
മാല എന്ന യുവതിയെയാണ് കൊന്നു പെട്ടിക്കുള്ളിലാക്കി ഗാസിയാബാദിലെ ഇന്ദിരപുരത്തെ NH-24 ൽ കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലിയാണ് മാലയെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. അതേസമയം സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിഎല്‍എഫ് മാളിലെ സെയ്ൽസ്‌മാനായ ശിവമാണ് മാലയെ വിവാഹം ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ പോയവര്‍ഷം നവംബറിലാണ് വിവാഹിതരായത്.
യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്നാണ് യുവതിയുടെ മൃതദേഹം കന്‍വാനി പ്രദേശത്തു നിന്നും കണ്ടെടുത്തത്. ഏകദേശം 15 ജീൻസ് പാന്റുകൾ മാത്രം കൊള്ളുന്ന സ്യൂട്‌കേസില്‍ കുത്തി നിറച്ച നിലയിലായിരുന്നു മൃതദേഹം. മാല ഗര്‍ഭിണിയായിരുന്നു എന്ന വിവരം ബന്ധുക്കളാണ് പോലീസിനോട് പറഞ്ഞത്.
യുവതിയെ ശ്വാസം മുട്ടിച്ചാകാം കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മൃതദേഹത്തിന്റെ സമീപത്തു നിന്നും ഒരു ടവൽ പോലീസിന് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മാർട്ടത്തിനു ശേഷമേ വ്യക്തമാകുകയുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha























