കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഗർഭിണിയായ യുവതിയെ സുഹൃത്ത് കുത്തിക്കൊല്ലാൻ ശ്രമിച്ചത് 12 തവണ: കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

കടം വാങ്ങിയ പൈസ തിരിച്ചു ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച സരിതാ വിഹാറിലാണ് സംഭവം 32കാരിയായ നീതു ശര്‍മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്. ഗുരുതരമായ പരിക്കേറ്റ നീതു അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ സുഹൃത്തായ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. 5 ലക്ഷം രൂപ ഇയാള്‍ കടം വാങ്ങിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 12 കുത്തുകളും ആഴത്തിലുള്ളവയാണ്.
ജസോല പ്രദേശത്ത് രണ്ടു പോലീസുകാര്‍ പട്രോളിങ് നടത്തുന്നതിനിടെ നീതുവും അന്‍വറും ബൈക്കിലിരുന്ന് സംസാരിക്കുന്നത് കണ്ടിരുന്നു. ഇവര്‍ കുറച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ സംഭവ സ്ഥലത്തേയ്ക്ക് ആളുകള്‍ ഓടിക്കൂടുന്നത് കണ്ടു. നീതു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ നീതുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. പോകുന്ന വഴി യുവതി തന്നെയാണ് തന്റെ പേരും അഡ്രസും പറഞ്ഞു കൊടുത്തത്. അന്‍വറാണ് കുത്തിയതെന്ന് മൊഴി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha























