കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് യു.ജി.സി ഇറക്കിയ വിജ്ഞാപനം പട്ടികജാതിവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടി
കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന് (യു.ജി.സി) ഇറക്കിയ വിജ്ഞാപനം പട്ടികജാതിവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. പുതിയ നിര്‍ദേശപ്രകാരം മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷനല്‍ െ്രെടബല്‍ സര്‍വകലാശാലയിലെ 52 അധ്യാപക തസ്തികകളില്‍ ഒരു സീറ്റില്‍ ഒ.ബി.സി സംവരണം മാത്രമാണുള്ളത്.
െ്രെടബല്‍ സര്വകാലാശാലയായിട്ടുപോലും എസ്.സി, എസ്.ടി വിഭാഗത്തിന് ഒരു സീറ്റുപോലും സംവരണമുണ്ടാവില്ലെന്ന് മുന്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിയും സംവരണ വിഷയത്തില്‍ വിദഗ്ധനുമായ പി.എസ്. കൃഷ്ണന് പറഞ്ഞു. ആകെ ലഭിച്ച ഒരു സീറ്റ് ഒ.ബി.സി വിഭാഗത്തിനാണുള്ളത്. നേരത്തേയുള്ള ഫോര്‍മുലപ്രകാരം െ്രെടബല്‍ സര്‍വകലാശാലയില്‍ 52 അധ്യാപക തസ്തികയില്‍ 20 സീറ്റുകള്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതാണ് മാര്‍ച്ച് അഞ്ചിന് യു.ജി.സി ഇറക്കിയ നോട്ടിഫിക്കേഷനിലൂടെ അട്ടിമറിക്കപ്പെട്ടത്. നേരത്തേ, സര്‍വകലാശാലയിലെ മൊത്തം അധ്യാപക തസ്തികകള്‍ കണക്കിലെടുത്തായിരുന്നു സംവരണം നല്‍കിയിരുന്നത്.
പുതിയ ഫോര്‍മുലപ്രകാരം മൊത്തം അധ്യാപക ഒഴിവുകള്ക്കുപകരം പഠന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുക. ഇപ്രകാരം നിയമനം നല്കുമ്പോള് പിന്നാക്കവിഭാഗങ്ങള്‍ക്കായി നീക്കിവെക്കേണ്ടതിന് ആവശ്യമായ തസ്തികകള്‍ പലപ്പോഴും ഉണ്ടാവില്ല. െ്രെടബല്‍ സര്‍വകലാശാലയില്‍ നേരത്തേയുള്ള ഫോര്‍മുലപ്രകാരം 15 പ്രഫസര്‍ തസ്തികയില്‍ എസ്.സി വിഭാഗത്തിന് രണ്ട്, എസ്.ടി ഒന്ന്, ഒ.ബി.സി മൂന്ന് എന്ന രീതിയിലായിരുന്നു സംവരണം.
എന്നാല്‍, പുതിയ ഫോര്‍മുല പ്രകാരം 15 തസ്തികകളിലും സംവരണമുണ്ടാവില്ലെന്ന് പി.എസ്. കൃഷ്ണന് പറയുന്നു. അതുപോലെ, അസോസിയറ്റ് പ്രഫസര്‍ തസ്തികയില്‍ 26 ഒഴിവില്‍ നേരത്തേ എസ്.എസി മൂന്ന്, എസ്.ടി ഒന്ന്, ഒ.ബി.സി ഏഴ് ആണ് സംവരണ സീറ്റുകള്‍. പുതിയ ഫോര്‍മുലയില്‍ ഈ തസ്തികയിലും സംവരണ സീറ്റുണ്ടാവില്ല.
https://www.facebook.com/Malayalivartha