കത്വ ബലാത്സംഗ കേസ്; വീണ്ടും വീണ്ടും നാണം കെട്ട് ബി.ജെ.പി; പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടി അറിവോടെ

കശ്മീര്‍ മന്ത്രിമാരായിരുന്ന ചന്ദര്‍ പ്രകാശ് ഗംഗയും ചൗധരി ലാല്‍ സിംഗുമാണ് കശ്മീരില്‍ കത്വവ കേസിലെ പ്രതികളെ പിന്തുണച്ച് നടന്ന റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് സംഭവം വന്‍ വിവാദമായി മാറിയതോടെയാണ് ഇരുവര്‍ക്കും രാജിവയ്‌ക്കേണ്ടി വന്നത്. കത്വ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയിലാണ് ഇരുവരും പങ്കെടുത്തത്.
പ്രതികളെ പിന്തുണച്ച് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയുടെ അറിവോടെ എന്ന് രാജി വച്ച മന്ത്രിമാര്‍. രാജിവച്ചത് പാര്‍ട്ടിയുടെ പ്രതിഛായ നഷ്ട്ടപ്പെടാതിരിക്കാനുമാണെന്ന് മന്തിമാര്‍ വ്യക്തമാക്കി പ്രതികളെ പിന്തുണച്ച മന്ത്രിമാരെ പുറത്താക്കണമെന്ന് ജമ്മു കശ്മീരിലെ ഭരണകക്ഷിയായ പി.ഡി.പിയില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും രാജിവച്ചത്. അതേസമയം മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ചന്ദര്‍ നേരത്തെ പറഞ്ഞിരുന്നു പറഞ്ഞു.
അതേസമയം കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്.
https://www.facebook.com/Malayalivartha























