സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; ഉത്തർപ്രദേശിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു. കാണ്‍പുരില്‍ ദെഹാത് ജില്ലയിലെ ബൈനഎന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പൊതുപൈപ്പിൽ നിന്നും വെള്ളം എടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷമാണ് കത്തിച്ചത്.
ബൈനയിലെ രമേഷ് ബാബു ധോരെയുടെ മകൾ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു പേർ ചേർന്നാണ് നിധിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കുഴൽക്കിണറിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച നിധിയെ അഞ്ചംഗ സംഘം തടയുകയായിരുന്നു. വെള്ളം എടുക്കരുതെന്നു കർശനമായി പറഞ്ഞെങ്കിലും നിധി ഇത് അവഗണിച്ചു. ഇതോടെ യുവാക്കൾ പെൺകുട്ടിയെ മർദിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ പിന്നീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് പെൺകുട്ടിയയെ ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയെ ആക്രമിച്ച അഞ്ചു പേരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബീരു, സോനു, നീരജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സംസ്ഥാനത്ത് സത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പൊറുക്കാനാവില്ലെന്നും ഉന്നാവ വിഷയത്തില്‍ നടപടിയുണ്ടാകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി മണിക്കൂറുകള്‍ കഴിയുന്നതിന് മുന്‍പേയാണ് സംസ്ഥാനത്ത് നിന്ന് മറ്റൊരു കൊടും ക്രൂരത പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha























