രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം; കേസ് പരിഗണിക്കുന്നത് ഏപ്രിൽ 28 ലേക്ക് മാറ്റി സുപ്രീം കോടതി

രാജ്യത്ത് നടുക്കിയ കത്വ ബലാത്സംഗ കൊലപാതകകേസിന്റെ വിചാരണ ഏപ്രിൽ 28ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച ജില്ലാ കോടതിയാണ് കേസ് 28ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം.
പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രകടനത്തില്‍ ബി.ജെ.പി മന്ത്രിമാരായ ചന്ദര്‍ പ്രകാശ് ഗംഗ, ചൗധര്‍ ലാല്‍ സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇവര്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികളെ പിന്തുണച്ചതെന്ന് ചന്ദര്‍ പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ പറഞ്ഞിട്ടാണ് തങ്ങള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ചന്ദര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത്.
ഇക്കഴിഞ്ഞ ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളില്‍ ഒളിവില്‍ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്‌പെഷ്യന്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് കജുരിയ, സുരേന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു, സഞ്ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ എന്നിവരാണ് പ്രതികള്‍. കത്വ ജില്ലയിലെ രസാന മേഖലയില്‍ ജീവിക്കുന്ന ബക്രീവാള്‍ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയ്തത്.
എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്.
https://www.facebook.com/Malayalivartha























