മക്ക മസ്ദിജ് സ്‌ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്... മതിയായ തെളിവുകളില്ല എന്ന കാരണത്താല്‍ സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി

മക്ക മസ്ദിജ് സ്‌ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്. ഹൈദരാബാദ് പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് വിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേസിലെ എട്ട് പ്രതികളില്‍ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വിചാരണക്ക് വിധേയമാക്കിയത്. കുറ്റാരോപിതരായ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവര്‍ ഒളിവിലാണ്.
കേസിലെ മറ്റൊരു പ്രതിയായ ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി വിചാരണക്കിടെ കൊല്ലപ്പെട്ടു. കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ച് പേരുടെ വിധി മാത്രമാണ് കോടതി ഇന്ന് പ്രസ്താവിച്ചത്. 2007 മെയ് 18നാണ് രാജ്യത്തെ പ്രമുഖ മുസ്ലിം പള്ളിയായ ചാര്‍മിനാര്‍ പള്ളിയില്‍ സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. സി.ബി.ഐ കുറ്റപത്രം കൈമാറിയ കേസ് 20111ലാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.
മക്ക മസ്ജിദ് സ്‌ഫോടനത്തിന് പിന്നില്‍ ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നായിരുന്നു ആരോപണം. എന്‍.ഐ.എയാണ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി ശ്രീകാന്ത് പുരോഹിത് അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























