എം ആർ ഐ മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു; ആശുപത്രി ജീവനക്കാർക്ക് എതിരെ നടപടി

മുംബൈ ബിഎംസിയുടെ നായർ ആശുപത്രിയിൽ എംആർഐ മെഷീനിൽ കുടുങ്ങി യുവാവു മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്ക് എതിരെ നടപടിയുണ്ടാകും. കഴിഞ്ഞ ജനുവരി 27ന് ആണ് ഒരു രോഗിക്കൊപ്പം വന്ന രാജേഷ് മാരു (32) എന്ന യുവാവ് ദാരുണമരണത്തിന് ഇരയായത്.
ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷിന്‍റെ ബന്ധുവിന് എം.ആര്‍.ഐ സ്കാനിംഗ് ചെയ്യണമെന്ന് നിര്‍ദേശിച്ചത് അനുസരിച്ച് സ്കാനിംഗ് നടത്തുന്ന മുറിയിലേക്ക് രോഗിക്കൊപ്പം രാജേഷും എത്തിയത് . രോഗിയുടെ ഓക്സിജന്‍ സിലിണ്ടര്‍ രാജേഷായിരുന്നു പിടിച്ചിരുന്നത്. സ്കാനിംഗ് മെഷീനിന്‍റെ അടുത്ത് നിന്ന രാജേഷ് മെഷീനിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. അപകടസമയത്തു സ്ഥലത്തുണ്ടായിരുന്ന വാർഡ് ബോയിയും ആയയും രാജേഷിനു മുന്നറിയിപ്പു നൽകിയില്ലെന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ് . ഇരുവരും കുറ്റക്കാരാണെന്ന ബിഎംസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഇതേ തുടർന്നാണ് ആശുപത്രി ജീവനക്കാർക്ക് എതിരെ നടപടി.
https://www.facebook.com/Malayalivartha























