തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പോയസ്ഗാര്‍ഡനിലെ വസതിക്ക് കനത്ത സുരക്ഷ

തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പോയസ്ഗാര്‍ഡനിലെ വസതിക്ക് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തൂത്തുക്കുടിയില്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനകള്‍ പിന്‍വലിച്ച് താരം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി. വീടിന് സമീപത്തെ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. ഏകദേശം 200ഓളം പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചതായാണ് കണക്കാക്കുന്നത്.
പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
എല്ലാറ്റിനും സമരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി വെടിവയ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം രജനി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























