രണ്ടുലക്ഷം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത് കുരങ്ങന്മാർ... ഇന്ത്യൻ ഓവർസീസ് ബാങ്കിന് പുറത്ത് നടന്ന സംഭവത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ് പോലീസ് ഏമാന്മാർ

ബാങ്കിലേക്ക് പോയ വ്യാപാരിയില്‍ നിന്ന് ഒരു 'കുരങ്ങ്' തട്ടിയെടുത്തത് 1.4 ലക്ഷം രൂപ. നഷ്ടമായ പണം തിരികെ കിട്ടാന്‍ എന്ത് നടപടി സ്വീകരിക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അദ്ദേഹവും പോലീസും. വിജയ് ബന്‍സാല്‍ എന്ന വ്യാപാരിക്കാണ് കുരങ്ങിന്റെ വികൃതിയില്‍ വന്‍ തുക നഷ്ടമായത്. ബുധനാഴ്ച്ചയായിരുന്നു സംഭവം നടന്നത്.
വിജയ് ബൻസാലും മകളും ബാങ്കിലേക്ക് വരവെ ബാഗുകണ്ട് ഒപ്പംകൂടിയ കുരങ്ങന്മാർ ആക്രമിച്ചു. മകളുടെ പക്കലുണ്ടായിരുന്ന ബാഗുമായി ഞൊടിയിടയ്ക്കുള്ളിൽ അവ സ്ഥലംവിട്ടു. ബാങ്ക് ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് 60,000 രൂപ കിട്ടിയത്. കീറിയെറിഞ്ഞ ബാഗിന്റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. ഭക്ഷണം കാണിച്ച് ആകർഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു.
കുരങ്ങന്മാരുടെ ആക്രമണത്തിൽ ബൻസാലിന് നിസാരമായി പരുക്കേറ്റു. ബൻസാൽ പരാതിയുമായി എത്തിയതോടെ പൊലീസും പെട്ടു. കുരങ്ങന്മാരെ പ്രതിയാക്കി കേസെടുക്കാൻ നിർവാഹമില്ലാത്തതിനാൽ തൽക്കാരം പരാതിസ്വീകരിക്കാനാവില്ലെന്നാണ് പൊലീസുകാർ പറയുന്നത്.
മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് അയാൾ. കേസ് എടുത്തില്ലെങ്കിലും പണത്തിനായി പൊലീസ് തിരച്ചിലാരംഭിച്ചു. ബാങ്കിന് സമീപത്തെ വനപ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കുരങ്ങന്മാരെ കണ്ടെത്താനിയില്ല. നാേട്ടുകെട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടാവാമെന്ന സംശയത്തിൽ മരപ്പൊത്തുകളും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























