തൂത്തുക്കുടി വെടിവെപ്പ്: പൊലീസ് വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈകോടതി

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്ബനിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായ ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട കോടതി ജൂണ്‍ ആറിലേക്ക് കേസ് മാറ്റിവെച്ചു.
മധുര അഡ്വ. മുത്തുഅമുതനാഥന്‍, തൂത്തുക്കുടി കന്തകുമാര്‍ എന്നിവരാണ് തമിഴ്നാട് ഡി.ജി.പി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേസന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച ജസ്റ്റിസുമാരായ എം.വി. മുരളീധരന്‍, ടി. കൃഷ്ണവള്ളി എന്നിവര്‍ ഹരജി പരിഗണിച്ചു.
തമിഴ്നാട് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ചെല്ലപാണ്ഡ്യന്‍ തമിഴ്നാട് സര്‍ക്കാര്‍ റിട്ട. ജസ്റ്റീസിെന്റ നേതൃത്വത്തില്‍ ഏകാംഗ കമീഷനെ നിയോഗിച്ചതായി അറിയിച്ചു.
നിബന്ധനകള്‍ പാലിച്ചിട്ടാണോ പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തുമെന്നായിരുന്നു അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചത്. എന്നാലിത് കോടതി അംഗീകരിച്ചില്ല. മേയ് 22നാണ് തൂത്തുക്കുടിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























