ജമ്മു കാശ്മീരില്‍ യുവാവിനെ വാഹനം കയറ്റിക്കൊന്നുവെന്ന് ആരോപിച്ച് സി.ആര്‍.പി.എഫിന്റെ വാഹനം ജനക്കൂട്ടം ആക്രമിച്ചു

ജമ്മു കശ്മീരില്‍ യുവാവിനെ വാഹനം കയറ്റിക്കൊന്നുവെന്ന് ആരോപിച്ച് സി.ആര്‍.പി.എഫിന്റെ വാഹനം ജനക്കൂട്ടം ആക്രമിച്ചു. ഇന്നലെ വാഹനമിടിച്ച് പരുക്കേറ്റ യുവാവ് ഇന്ന് രാവിലെയാണ് സൂറയിലെ ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്)ചികിത്സയിലിരിക്കേ മരിച്ചത്. വാഹനമിടിച്ച് പരുക്കേറ്റ മറ്റൊരു യുവാവ് ചികിത്സയിലാണ്. അതേസമയം, വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് കരുതി പ്രദേശത്ത് അന്നേദിവസം കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ജാമിയ മസ്ജിദില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ യുവാക്കള്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഈ സമയം, മറ്റൊരു ദിശയിലേക്ക് പോവുകയായിരുന്ന സി.ആര്‍.പി.എഫിന്റെ വാഹനം ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ജനക്കൂട്ടത്തിലെ രണ്ടു യുവാക്കളെ വാഹനം ഇടിച്ചശേഷം മുന്നോട്ടുപോവുകയായിരുന്നു. പരുക്കേറ്റവരെ സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറയുന്നു. സംഭവത്തില്‍ സമൂഹത്തിന്റെ എല്ലാഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. മുന്‍പ് പ്രക്ഷോഭകരെ നേരിടാന്‍ അവര്‍ ജനങ്ങളെ ജീപ്പിനു മുന്നില്‍ വച്ച് കെട്ടി നഗരത്തിലൂടെ പരേഡ് നടത്തി. എന്നാല്‍ ഇപ്പോള്‍ അവര്‍ പ്രക്ഷോഭകര്‍ക്കു മേല്‍ ജീപ്പ് കയറ്റിയിറക്കുന്നു. വെടിനിര്‍ത്തല്‍ എന്നതുകൊണ്ട് തോക്കുപയോഗിക്കുന്നില്ല, പകരം ജീപ്പ് എന്നണോ എന്നും ഒമര്‍ ട്വീറ്റ് ചെയ്തു.
സിആര്‍പിഎഫിന്റെ ജിപ്‌സി കയറിയിറങ്ങിയ യുവാവിന്റെ ചിത്രം മനസ്സിനെ വേട്ടയാകുന്നു. ആ ജിപ്‌സി ആക്രമിച്ചുവെന്നത് സത്യമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ജുനൈദ് അസീം മട്ടു പറഞ്ഞു. 200 ഓളം വരുന്ന ജനക്കൂട്ടടത്തിനിടയിലൂടെ സിആര്‍പിഎഫിന്റെ ജിപ്‌സി ഓടിച്ചുപോകാന്‍ അനുവദിച്ചത് പോലീസിന്റെ പരാജയമാണെന്നും മട്ടു കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























