കൂട്ടമാനഭംഗക്കേസ് പ്രതികള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് ഒഡീഷയിലെ ഫാസ്റ്റ് ട്രാക്ക് കോടതി

കൂട്ടമാനഭംഗക്കേസ് പ്രതികള്‍ക്കു 30 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് ചരിത്രം സൃഷ്ടിച്ച് ഒഡിഷയിലെ ഫാസ്റ്റ്ട്രാക്ക് കോടതി . കേസില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ക്കാണു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ദുര്‍ഗുണ പരിഹാരശാലയിലേക്കും അയച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജി സന്തോഷ് പാണ്ഡെയാണ് കേസില്‍ വാദം കേട്ടു വിധി പറഞ്ഞത്. ഒരു ദിവസം 14 മണിക്കൂര്‍വരെ തുടര്‍ച്ചയായി അദ്ദേഹം വാദം കേട്ടു. ഇതിനുശേഷമാണ് 30ാം ദിവസം കോടതി വിധി പ്രഖ്യാപിച്ചത്.
മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സസന്‍ സ്വദേശിയായ പതിനാലുകാരിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിനു ദിവസങ്ങള്‍ക്കുശേഷം മാനസിക സംഘര്‍ഷം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കി.
കേസ് അന്വേഷിച്ച സാംബല്‍പുര്‍ പോലീസ് 15 ദിവസത്തിനുള്ളില്‍ ആറുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 21 സാക്ഷികളെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha

























