മോശം സ്വഭാവത്തിന് തനിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളോട് പകതീത്തത് പെണ്‍കുട്ടികളുടെ പേരില്‍ ഡേറ്റിങ്ങ് ആപ്ലിക്കേഷനില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി; പെണ്‍കുട്ടികളുടെ ഫോണില്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും; പിന്നീട് സംഭവിച്ചത്

ഡല്‍ഹിയില്‍ മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീര്‍ക്കാന്‍ കൗമാരക്കാരന്‍ ഡേറ്റിംഗ് ആപ്ലിക്കേഷനില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഫോണ്‍ നമ്പറും ചിത്രങ്ങളുമടക്കം ഉള്‍പ്പെടുത്തി. ഇതേതുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കു രാത്രിയും പകലുമില്ലാതെ തുടര്‍ച്ചയായി ഫോണ്‍ വിളികള്‍ വന്നുതുടങ്ങി. സംഭവം പെണ്‍കുട്ടികള്‍ക്ക് സഹിക്കാന്‍ വയ്യാതെയായി. തുടര്‍ന്ന്, ഒരു പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തു. ഫോണ്‍ നന്പര്‍ പ്രസിദ്ധപ്പെടുത്തിയശേഷം പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി അശ്‌ളീല സന്ദേശങ്ങളും വീഡിയോകളും ലഭിച്ചിരുന്നു. ഇതടക്കമാണ് പെണ്‍കുട്ടിയുടെ പിതാവ് അനന്ദ് വിഹാര്‍ പോലീസില്‍ പരാതിപ്പെട്ടത്.
ഇതേതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മറ്റ് ഒന്പതു പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ ഡേറ്റിംഗ് ആപ്പില്‍ പരസ്യപ്പെടുത്തിയതായി കണ്ടെത്തി. ഈ പെണ്‍കുട്ടികളുടെ സമാനപ്രശ്‌നം നേരിട്ടിരുന്നു. ഒരു ദിവസം മാത്രം 800 ഫോണ്‍കോളുകള്‍ വരെ ലഭിച്ചതായി ഇതില്‍ ഒരു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന്‍ പിടിയിലാകുന്നത്.
മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീര്‍ക്കാനാണ് ഫോണ്‍നന്പരുകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തിയതെന്ന് കൗമാരക്കാരന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ കൗണ്‍സിലിംഗില്‍ സമ്മതിച്ചു. പ്രതിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്കു മാറ്റി. സമൂഹമാധ്യമങ്ങളില്‍നിന്നു ലഭിച്ച ചിത്രങ്ങളാണ് കൗമാരക്കാരന്‍ ഡേറ്റിംഗ് ആപ്പില്‍ അപ്ലോഡ് ചെയ്തതെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























