കര്‍ഷക സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിപാടി; പ്രസ്താവന കര്‍ഷകരെ ആക്ഷേപിക്കുന്നതാണ്; കൃഷിമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

കര്‍ഷക സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിപാടിയാണെന്ന് ആക്ഷേപിച്ച കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കൃഷിമന്ത്രിയുടെ പ്രസ്താവന കര്‍ഷകരെ ആക്ഷേപിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ മന്ത്രി രാജിവയ്ക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി കര്‍ഷകര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍, അധികാരം ലഭിച്ചപ്പോള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന നില പാടാണ് സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മന്ത്രിക്കെതിരേ കടുത്ത പ്രതിഷേധ വുമായി രംഗത്തെത്തിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭ സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിപാടി മാത്രമെന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിന്റെ പ്രസ്താവന. 14 കോടി കര്‍ഷകരാണ് രാജ്യത്തുള്ളത്. അതില്‍ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറച്ച് ആയിരങ്ങള്‍ മാത്ര മാണെന്നും അപ്പോള്‍ മാധ്യമങ്ങളില്‍ അസാധാരണ സംഭവങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും രാധാമോഹന്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക, മതിയായ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 172ഓളം കര്‍ഷക സംഘടനകള്‍ പത്ത് ദി വസത്തെ ഗ്രാമ ബന്ത് സമരം ആരംഭിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക നഗരങ്ങളിലും പാല്‍, പഴം, പച്ചക്കറി എന്നിവയുടെ വിതരണം പൂര്‍ണമായി നിലച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























