18 സുന്ദരിമാരെ പിന്തള്ളി ലക്ഷ്മി മേനോന്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി; പഞ്ചാബില്‍ നിന്നുള്ള സിമ്രാന്‍ മല്‍ഹോത്ര ഫസ്റ്റ് റണ്ണറപ്പ് ന്യൂഡല്‍ഹി സ്വദേശി ഐശ്വര്യ സഹ്‌ദേവ് സെക്കന്‍ഡ് റണ്ണറപ്പ്

കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സുന്ദരിമാരെ പിന്തള്ളിയാണ് ലക്ഷ്മി സൗന്ദര്യറാണിയായത്. പഞ്ചാബില്‍ നിന്നുള്ള സിമ്രാന്‍ മല്‍ഹോത്ര ഫസ്റ്റ് റണ്ണറപ്പും ന്യൂഡല്‍ഹി സ്വദേശി ഐശ്വര്യ സഹ്‌ദേവ് സെക്കന്‍ഡ് റണ്ണറപ്പുമായി.
പെഗാസസ് ആണു മത്സരം സംഘടിപ്പിച്ചത്. മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയിക്കു മുന്‍ ജേതാവ് ആകാന്‍ഷ മിശ്രയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡി സിഇഒ വി.പി.നന്ദകുമാറുമാണ് കിരീടം അണിയിച്ചത്. മിസ് ഏഷ്യ, മിസ് ഗ്ലാം വേള്‍ഡ് എന്നീ രാജ്യാന്തര സൗന്ദര്യ മത്സരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണു മിസ് ക്യൂന്‍ ഓഫ് ഇന്ത്യ. ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായാണു മത്സരങ്ങള്‍ നടന്നത്. തൃശൂരില്‍ നിന്നുള്ള ലക്ഷ്മി മേനോനും കൊച്ചിക്കാരി സമൃധ സുനില്‍കുമാറുമായിരുന്നു മലയാളി മത്സരാര്‍ഥികള്‍. ഐശ്വര്യ സഹ്‌ദേവ്, അപൂര്‍വ നായക്, അശ്വിനി ധന്‍രാജ് രംഗരി, രവീണ ജെയിന്‍, സാഹിബ ബാസിന്‍, സാനിയ അഷ്‌റഫ്, തനുശ്രീ മന്ദാല്‍, മീനാക്ഷി മംഗൈ, നേഹ ജാ, പൂജ മിലിന്ദ് ജാവേര്‍, സ്വപ്‌നില്‍ ജോളി, പ്രിയാല്‍ ഗിരിഷ് പന്റോര്‍വാല, സന്ധ്യ തോട്ട, ഷാലി നിവേകാസ്, ശ്രീഷ, ശരണ്യ ഷെട്ടി, സിമ്രാന്‍ മല്‍ഹോത്ര എന്നിവരായിരുന്നു മറ്റു മത്സരാര്‍ഥികള്‍.
https://www.facebook.com/Malayalivartha

























