ട്രെയിനുകള്‍ വൈകിയോടിയാല്‍... ഇനി ട്രെയിനുകള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല

2017-2018 ലെ കണക്കനുസരിച്ച് ട്രെയിന്‍ സര്‍വ്വീസില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍. പ്രധാനമായും അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് വൈകിയോടുന്ന ഇന്ത്യന്‍ റെയില്‍വേ കാരണം ബിദ്ധിമുട്ടനുഭവിക്കുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്.
ട്രെയിനുകള്‍ പതിവായി വൈകി ഓടുന്നത് ഇനി മുതല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.
ഇനി മുതല്‍ അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് ട്രെയിനുകള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. കാരണം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്‌ബോള്‍ ട്രെയിനുകള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കാനാണ് ഇനിമുതല്‍ തീരുമാനം.
ഇത് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. 2017-2018 കാലഘട്ടത്തില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ മേഖലാ പട്ടികയില്‍ മെയ് 29 വരെ ട്രെയിനുകളുടെ കൃത്യനിഷ്ഠാ പ്രകടനം 49.59 ശതമാനം കുറവാണ്. അതേസമയം നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയും ഈസ്‌റ്റേണ്‍ റയില്‍വേയും കൃത്യതയില്ലാത്ത പ്രകടന സൂചികയില്‍ 27 ശതമാനവും 26 ശതമാനവുമാണ് താഴേക്ക് പോയത്.
https://www.facebook.com/Malayalivartha

























